ഒളിത്താവളം മുടക്കോഴി മല, കൂടുതല്‍ അറസ്റ്റ് ഉടനെന്ന് പോലീസ്

0

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലെ രണ്ടുപ്രതികള്‍ പോലീസിന്റെ കസ്റ്റഡിയിലായത് സി.പി.എം പാര്‍ട്ടിഗ്രാമമായ മുഴക്കുന്നിലെ മുടക്കോഴി മലയ്ക്കു സമീപത്തു നിന്നെന്ന് റിപ്പോര്‍ട്ട്. ഇരട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയതെന്നാണ് പോലീസ് വിശദീകരണം. നേരത്തെ ഇതേ പ്രദേശത്താണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത്.
ഷുഹൈബിനെ ആക്രമിക്കാന്‍ ഒരു സംഘം വന്ന് കണ്ട് ആകാശിനെയും രജിന്‍രാജിനെയും ഏല്‍പ്പിക്കുകയായിരുന്നുവത്രേ. തില്ലങ്കേരി സ്വദേശികളായ മൂന്നു പേരും മറ്റു സ്ഥലങ്ങളിലെ രണ്ടു പേരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് ഭാഷ്യം.
കസ്റ്റഡിയിലായ പ്രതികളെ കറുത്ത മുഖംമുടി ധരിച്ച് കനത്ത പോലീസ് സുരക്ഷിയാലാണ് ഇന്നലെ വൈദ്യ പരിശോധയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here