ഇടുക്കി: തുടര്‍ച്ചയായി കുസൃതി കാണിച്ചതിനു അഞ്ചു വയസുകാരന്റെ ഉള്ളം കാലിലും ഇടുപ്പിലും അമ്മ പൊള്ളലേല്‍പ്പിച്ചു. ഇടുക്കി ശാന്തന്‍പാറയിലാണ് സംഭവം. തമിഴ്നാട് സ്വദേശിനിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. നാലു ദിവസം മുമ്പാണ് സംഭവം. അതിനുശേഷം കുട്ടിയെ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ചികിത്സ നല്‍കി. വ്യാഴാഴ്ച തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ പരിക്കുകള്‍ അയല്‍വാസികള്‍ ശ്രദ്ധിച്ചതും ചൈല്‍ഡ് ലൈന്‍ വഴി പോലീസ് ഇടപെട്ടതും.

കുട്ടിയെ കുളിപ്പിക്കാന്‍ വിളിക്കുമ്പോള്‍ കുട്ടി ഓടിപ്പോകുന്നു. കുട്ടിയുടെ കുസൃതി കാരണം അയല്‍ക്കാരും പരാതി പറയുന്നു. ആരുമറിയാതെ കാട്ടിലേക്ക് ഓടിപ്പോകുന്നു. ഇതില്‍ നിന്ന് തടയാന്‍ വേണ്ടിയിട്ടാണ് ഇത്തരത്തില്‍ പൊള്ളലേല്‍പ്പിച്ചതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here