സദാചാര പോലീസ് കൈകാര്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

0

മലപ്പുറം: സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവ് മരിച്ച നിലയില്‍. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദി(32)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി പണിക്കര്‍പടി മമ്മാലിപ്പടിയില്‍ അസമയത്ത് ഒരു വീടിന്റെ പരിസരത്ത് കണ്ട ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. കെട്ടിയിട്ടു മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം. ആക്രമണ സമയത്ത് യുവാവിന്റെ ശരീരത്തില്‍ പരിക്കോ കെട്ടേ ഉണ്ടായിരുന്നില്ലെന്ന് പോലീസ് വിശദീകരിക്കുന്നു. ഇരുകൂട്ടര്‍ക്കും പരാതിയില്ലാതിരുന്ന സാഹചര്യത്തില്‍ കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here