മോന്‍സനെ റിമാന്റു ചെയ്തു, തട്ടിപ്പുകാരനെത്ത് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചുവെന്ന് റിപ്പോര്‍ട്ട്

കൊച്ചി: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ റിമാന്‍ഡ് ചെയ്തു. ഒക്‌ടോബര്‍ ആറുവരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തത്.

പ്രതിയെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്.എസ്.ബി.സി. ബാങ്കിലെ വ്യാജരേഖ നിര്‍മ്മിച്ചാണ് മോന്‍സണ്‍ തട്ടിപ്പു നടത്തിയത്. മോന്‍സണെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഇയാളുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകളും പുറത്തുവന്നു.

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുക്കാരനാണെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് 2020ല്‍ തന്നെ കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരുന്നതായിട്ടാണ് വിവരം. ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പിയായിരുന്ന മനോജ് എബ്രഹാമും മോണ്‍സണിന്റെ വീടു സന്ദര്‍ശിച്ചതിനു പിന്നാലെയാണ് രഹസ്യാന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ഈ അന്വേഷണ റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെട്ടു കത്തെഴുതിയെന്നും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here