കൊച്ചി: ബലാത്സംഗ കേസിലെ അതിജീവിതയെ നഗ്നദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്സന് മാവുങ്കല്‍ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ബിസിനസ് പങ്കാളിയുടെ മകന് ആലപ്പുള സ്വദേശി ശരത്തിനുവേണ്ടിയായിരുന്നു ഇടപെടലെന്നും പരാതിക്കാരി പറയുന്നു.
ആദ്യം നല്കിയ പരാതിയില്‍ മോന്‍സന്റെ പേരുണ്ടായിരുന്നു. നടപടി ഉണ്ടാകാതിരുന്നതോടെ വീണ്ടും പരാതി നല്കി. കോടതിയില്‍ മൊഴി നല്‍കിയിട്ടും പ്രതിക്കു ജാമ്യം ലഭിച്ചുവെന്ന് യുവതി പറയുന്നു. പ്രതികള്‍ക്കു വേണ്ടി ഇയാള്‍ നേരിട്ടു പിതാവിശന വിളിച്ചു സംസാരിച്ചുണ്ടെന്നും യുവതി വ്യക്തമാക്കുന്നു. പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ഗുണ്ടകളെ വീട്ടിലേക്കയച്ചു ഭീഷണിപ്പെടുത്തിയിരുന്നതായും യവതി പറയുന്നു.