ദിലീപിനെന്തിന് ആ ദൃശ്യങ്ങള്‍ ? ചോദ്യമെറിഞ്ഞ് ഹൈക്കോടതി

0

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ ദൃശ്യങ്ങള്‍ എന്തിനാണ് ദിലീപ് ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണെന്നും അതിലുള്ള സ്ത്രീ ശബ്ദം ആരുടേതാണെന്ന് പരിശോധിക്കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്ക് ലഭിക്കണമെന്ന ദിലീപിന്റെ ആവശ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ദിലീപ് ഹൈക്കോടതി യെ സമീപിച്ചത്. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണമെന്നതാണ് ദിലീപിന്റെ ആവശ്യം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here