പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍: തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ ഫോട്ടോഗ്രാഫി പ്രചാരണം തുടങ്ങിയയാള്‍ പീഡനക്കേസില്‍ അറസ്റ്റില്‍

0

എറണാകുളം: സിനിമയില്‍ അവസരം നല്‍കാമെന്നു പപറഞ്ഞു പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലില്‍ കൊച്ചിയിലെ തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ ഫോട്ടോഗ്രാഫി ക്യാമ്പയിന്‍ തുടങ്ങിയയാള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ സുഭാഷ് മന്ത്രയാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്.

പെരുമ്പാവൂര്‍ സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുഭാഷ് തന്നെ പീഡിപ്പിച്ചുവെന്ന വിവരം പെണ്‍കുട്ടി ആദ്യം പുറത്തു പറഞ്ഞത്്. പിന്നാലെ വനിതാ സെല്‍ ഇടപെടുകയും പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here