തിരുവല്ല: ശിതളപാനീയത്തില്‍ ലഹരി മരുന്നു കലര്‍ത്തി നല്‍കി ലൈംഗികമായി പീഡിപ്പിച്ചശേഷം ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കം 10 പേര്‍ പ്രതികള്‍. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡി.വൈ.എഫ്.ഐ. നേതാവ് നാസര്‍ എന്നിവരടക്കം പത്തിലധികം പേര്‍ക്കെതിരെയാണ് സി.പി.എമ്മിന്റെ മുന്‍ വനിതാ നേതാവ് തിരുവല്ല പോലീസിനെ സമീപിച്ചത്. 2021 മേയ് മാസത്തിലാണ് സംഭവം. വിശദമായ അന്വേഷണം നടത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവല്ല പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here