ആലുവ: എസ്.പി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചതിന്, ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥി മൊഫിയ പര്‍വീണിന്റെ സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ പോലീസ് കസ്റ്റഡിയില്‍. എസ്.പിക്കു പരാതി നല്‍കാനെത്തിയപ്പോഴാണ് സംഭവം. മൊഫിയയുടെ ആത്മഹത്യയില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോളജിലെ വിദ്യാര്‍ത്ഥികള്‍ എസ്.പി ഓഫീസിലേക്കു മാര്‍ച്ചു നടത്തിയിരുന്നു. മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതിനു പിന്നാലെ വിദ്യാര്‍ത്ഥികള്‍ എസ്.പി. ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി. ഇതിനുശേഷം അവര്‍ അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ചുവെന്നു ആരോപിച്ചാണ് പോലീസ് നടപടി. ആദ്യം എ.ആര്‍. ക്യാമ്പിലേക്കും പിന്നീട് എടത്തല സ്‌റ്റേഷനിലേക്കും ഇവരെ മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here