കൊച്ചി: നിയമവിദ്യാര്‍ത്ഥി മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു ആലുവയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ആലുര റൂറല്‍ എസ്.പി. ഓഫീസിലേക്കു എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷധം രൂക്ഷമായതോടെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറാകാതിരുന്നതോടെ കണ്ണീര്‍വാതകവും പ്രയോഗിച്ചു. പോലീസിനുനേരെ കല്ലേറുമുണ്ടായി.

മരണത്തില്‍ ആരോപണ വിധേയനായ സി.ഐയെ സംരക്ഷിന്നുന്നുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. സി.ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ മുതല്‍ ബെന്നി ബഹനാന്‍ എം.പി, അന്‍വര്‍സാദത്ത് എം.എല്‍.എ തുടങ്ങിയവര്‍ ആലുവ പോലീസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിക്കുകയാണ്. എന്നാല്‍, സി.ഐ. സി.എല്‍. സുധീറിനു ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്നാണ് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എസ്.പി. കെ. കാര്‍ത്തിക് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത മൊഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍(27) ഭര്‍ത്തൃപിതാവ് യൂസഫ്(63) ഭര്‍ത്തൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here