ഒരാള്‍ കറങ്ങി നടന്ന് കേബിളുകള്‍ മുറിച്ചു, നെറ്റ്‌വര്‍ക്ക് തകര്‍ന്നപ്പോള്‍ മൊബൈല്‍ കമ്പനികള്‍ നെട്ടോട്ടമോടി, കള്ളനെ പോലീസ് പൊക്കിയപ്പോള്‍…

0

തിരുവനന്തപുരം: മൊബൈല്‍ ടവറുകള്‍ തോറും കയറിയിറങ്ങി ഒരാള്‍ നിരന്തരമായി കേബിളുകള്‍ മുറിച്ചു. നെറ്റ്‌വര്‍ക്ക് കിട്ടാത്ത ഉപഭോക്താക്കള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കിയും പുതിയ കേബിള്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിച്ചും കേബിള്‍ കമ്പനികളും കരാറുകാരും മാസങ്ങര്‍ പിന്നാലെ ഓടി…
ഒടുവില്‍ കള്ളനെ പോലീസ് പൊക്കിയപ്പോള്‍ പ്രതി ഒരു മുന്‍കാല മൊബൈല്‍ ടവര്‍ ടെക്‌നീഷന്‍.

പൂവ്വാര്‍ പോലീസ് പിടികൂടിയ ആനയറയ്ക്കടുത്ത് പുഷ്പവില്ലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന ഷിബു (38) വിനെ പാറശ്ശാല കോടതി റിമാന്‍ഡ് ചെയ്തു. പോലീസിന്റെ ചാദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതാടെ, തുമ്പുണ്ടായത് 14 കേസുകള്‍ക്കാണ്.

കഴിഞ്ഞ ജനുവരി മുതല്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ മൊബൈല്‍ ടവറുകളില്‍ മോഷണം സ്ഥിരമായിരുന്നു. കറന്റു പോകുമ്പോള്‍ ടവറുകള്‍ ഓഫാകാതിരിക്കാന്‍ പവര്‍ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള വിലകൂടിയ കോപ്പര്‍ കേബിളുകളാണ് എല്ലാ സ്ഥലത്തും നഷ്ടപ്പെട്ടിരുന്നത്. അഞ്ചുതെങ്ങു മുതല്‍ പാറശ്ശാലവരെയുള്ള തീരമേഖലകളില്‍, ഇന്‍ഡസിന്റെ മാത്രം മുപ്പതിലധികം ടവറുകളാണ് ആക്രമിക്കപ്പെട്ടത്. ഈ ടവറുകളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ആര്‍.സി.പി.ജി  അതത് സമയങ്ങളില്‍ ബന്ധപ്പെട്ട സ്‌റ്റേഷനുളില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന നോട്ടീസ് ബോര്‍ഡ് ടവറുകളില്‍ സ്ഥാപിച്ചതോടെ, കള്ളന്‍ ഹെല്‍മറ്റ് ധരിച്ച് എത്താന്‍ തുടങ്ങി. ചില ടവര്‍ പരിസരത്തുനിന്ന് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തുന്ന യുവാവിനെ കുറിച്ച് വിവരം ലഭിച്ചതോടെ ആര്‍.സി.പി.ജിയും പോലീസും പരിശോധനകളും അന്വേഷണവും ശക്തമാക്കി.

പൂവാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കള്ളന്‍ മോഷണം നടത്തിയതോടെ എസ്.ഐ. എ. ബിനു ആന്റണിയുടെ നേതൃത്വത്തില്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചു. അതുവരെ കിട്ടിയ തെളിവുകള്‍ ക്രോഡീകരിച്ചപ്പോള്‍ പ്രതിയെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചു. സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ പ്രേം കുമാര്‍, ശരത് ചന്ദ്രന്‍
എന്നിവര്‍ മൂന്നാഴ്ചയോളം എസ്.ഐക്കൊപ്പം പ്രതിയെ പിന്തുടര്‍ന്നു. ഒടുവില്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന്, ആനയറയ്ക്കടുത്ത് പുഷ്പവില്ലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന ഷിബു (38) വിനെ കസ്റ്റഡിയിലെത്തു.

മുമ്പ് ഇയാള്‍ ഒരു മൊബൈല്‍ ടവര്‍ ടെക്‌നീഷ്യനായിരുന്നുവെന്നും നേരത്തെ മൂന്നു കേബിള്‍ മോഷണ കേസുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നുമാണ് വിവരം. തെളിയിക്കപ്പെ മോഷണക്കേസുകളില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here