പൂജയ്ക്കിടെ പൂജാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, പോക്‌സോ ചുമത്തി

0

കണ്ണൂര്‍: കണ്ണൂരിലെ കണ്ണവത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്കുനേരെ പൂജയ്ക്കിടെ പൂജാരിയുടെ പീഡന ശ്രമം. പതിനേഴുകാരി ബഹളുണ്ടാക്കിയതോടെ നാട്ടുകാര്‍ സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ് പൂജാരിയെ പോക്‌സോ ചുമത്തി പോലീസ് ആശുപത്രിയിലാക്കി.

സിപിഎം പ്രവര്‍ത്തകനായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെയാണ് കേസെടുത്തത്. വീട്ടില്‍ വച്ച് നടന്ന പൂജയുടെ മറവിലായിരുന്നു പെണ്‍കുട്ടിക്കെതിരായ അതിക്രമമെന്ന് പൊലീസ് വ്യക്തമാക്കി. നാട്ടുകാരുടെ കയ്യേറ്റത്തിന് വിധേയനായ പ്രതിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here