മിഷേല്‍ ഷാജിയുടെ മരണം: ബന്ധു അറസ്റ്റില്‍

0
3

കൊച്ചി: സി.എ വിദ്യാര്‍ഥി മിഷേല്‍ ഷാജിയുടെ മരണത്തില്‍ അറസ്റ്റിലായ ബന്ധുവിനെതിരേ കേസെടുത്തു. ആത്മഹത്യാപ്രേരണയ്ക്കാണ് പിറവം സ്വദേശിയായ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബി അറസ്റ്റിലായിരിക്കുന്നത്. മിഷേലുമായി ഇയാള്‍ക്ക് രണ്ടു വര്‍ഷമായി അടുപ്പമുണ്ടായിരുന്നതായും പൊലിസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതാകുന്നതിന്റെ തലേ ദിവസം ക്രാണിന്‍ 57 തവണ മിഷേലിന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചിരുന്നു. കൂടാതെ നാലു തവണ വിളിക്കുകയും ചെയ്തു. അഞ്ചാം തിയ്യതി ആറു തവണ വിളിക്കുകയും 32 മെസ്സേജുകള്‍ അയയ്ക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ഇയാളുടെ നിരന്തരമായ സമ്മര്‍ദ്ദം മൂലമാണെന്ന് പൊലിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here