ഭര്‍ത്താവ് സാമിനെ സയനൈഡ് നല്‍കി കൊന്ന സോഫിയയ്ക്ക് 22 വര്‍ഷം തടവ്, കാമുകന് 27 വര്‍ഷം

0

മെല്‍ബല്‍: പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിന് സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷത്തെ തടവ്. കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവു ശിക്ഷയും വിക്‌ടോറിയന്‍ സുപ്രീം കോടതി വിധിച്ചു.

സോഫിയ കുറഞ്ഞത് 18 വര്‍ഷവും അരുണ്‍ 23 വര്‍ഷം ജയിലില്‍ കഴിയേണ്ടിവരും. കോടതിയില്‍ അധികം അകലത്തിലല്ലാതെ ഇരുന്നു ശിക്ഷകേട്ട ഇരുവരും നിശബ്ദരായിരുന്നു. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ഫെബ്രുവരിയില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. യു.എ.ഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന സാം എബ്രഹാമിനെ 2015 ഒക്‌ടോബര്‍ 13നാണ് എപ്പിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദ്രോഗം മൂലമാമെന്ന് മരിച്ചതെന്ന് ബന്ധുക്കളെ അറിയിച്ച സോഫിയ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ രസഹ്യ അന്വേഷണത്തില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. അരുണിനും സോഫിയയ്ക്കും തമ്മിലുണ്ടായിരുന്ന അടുപ്പം വെളിവാക്കുന്ന നിരവധി തെളിവുകളാണ് പ്രോസിക്യുഷന്‍ ഹാജരാക്കിയത്. ഇരുവരുടെയും നീക്കങ്ങള്‍ പകര്‍ത്തിയ വീഡിയോ, ജോയിന്റ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഡയറിക്കുറിപ്പുകള്‍, സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകള്‍ തുടങ്ങിയവ ഇതില്‍ പെടും. 2016 ഓഗസ്റ്റ് 12നാണ് ഇരുവരെയും അറസ്റ്റ ചെയ്തത്. അന്നു മുതല്‍ ഇരുവരും ജയിലിലാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here