കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ പരാതിയുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്. വിവാഹാ ആവശ്യങ്ങള്‍ക്കായി മേക്കപ്പ് ചെയ്യാനെത്തിയ യുവതികളെ അനീസ് അന്‍സാരി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്സ് സലൂര്‍ ബ്രൈഡല്‍ മേക്കപ്പ് സ്ഥാപനത്തിന്റെ ഉടമായാണ് അനീസ് അന്‍സാരി. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കി.
അനീസിന്റെ ബന്ധുക്കളുടെയടക്കം വീടുകളില്‍ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. പ്രത്യേക പോലീസ് സംഘമാണ് പരിശോധന നടത്തുന്നത്. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അന്‍സാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമേ മറ്റൊരു പരാതി കൂടി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇ മെയിലായി ലഭിച്ചു. പ്രതി രാജ്യം വിട്ടിട്ടില്ലെന്ന അനുമാനത്തിലാണ് പോലീസ്.
2014 മുതല്‍ ഈ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറച്ചില് നടത്തിയിരിക്കുന്നത്. പല സെലിബ്രിറ്റി ആര്‍ട്ടിസ്റ്റുകളുടെയും മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് അനീസ്. ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്. സജീഷിനെതിരെ ഉയര്‍ന്ന മീടൂ ആരോപണങ്ങളുടെ അലയൊലികള്‍ സമൂഹ മാധ്യമങ്ങളില്‍ തുടരുന്നതിനിടെയാണ് വിവാഹ മേക്കപ്പ് ആര്‍ട്ടിസ്റ്റും പ്രതിയാകുന്നത്. സുജീഷിന്റെ പോലീസ് കസ്റ്റഡി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.