ഫഌറ്റില്‍ ലഹരി മരുന്ന്, സിനിമാ – സീരിയല്‍ നടി പിടിയില്‍

0

കൊച്ചി: ലഹരി മരുന്നുമായി സിനിമ സീരിയല്‍ നടി കൊച്ചിയില്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിയായ അശ്വതി ബാബുവിനെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ഇവരുടെ ഡ്രൈവര്‍ ബിനോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയുടെ ഫഌറ്റില്‍ ലഹരി മരുന്നു പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരമാണ് പോലീസ് റെയ്ഡ് നടത്തിയത്. എം.ഡി. എം.എ ലഹരി മരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത. ബംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് നടി പോലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here