പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റുകള്‍ എത്തി

0

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബുധനാഴ്ച പുലര്‍ച്ചെ മാവോയിസ്റ്റുകള്‍ എത്തി ? ഒരു സ്ത്രീ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ കണ്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രധാന ഗേറ്റിനു മുന്നില്‍ ബാനറും പോസ്റ്ററും സ്‌ഫോടക വസ്തുവും സ്ഥാപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഘം എത്തിയത്. ഫോണ്‍ ചെയ്യാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ വിലക്കിയതായും മൂന്നു വിദ്യാര്‍ത്ഥികളോട് ഇവര്‍ സംസാരിച്ചതായും പോലീസ് പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here