മാവോയിസ്റ്റ് വേട്ടയ്ക്ക് തിരിച്ചടി നൽകുമെന്ന എഴുതിയ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു

0
6

man-with-gunതിരുവനന്തപുരം: നിലമ്പൂരിൽ ഉണ്ടായ മാവോയിസ്റ്റ് വേട്ടയ്ക്ക് തിരിച്ചടി നൽകുമെന്ന എഴുതിയ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്തെ സ്പെന്‍സര്‍ ജംഗ്ഷനിലെ ഇന്ത്യന്‍ കോഫി ഹൗസിലെ പുരുഷന്മാരുടെ മൂത്രപ്പുരയിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്. പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നിലമ്പൂർ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം നിലമ്പൂർ വനത്തില്‍ വച്ചാണ് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പുസ്വാമി എന്ന ദേവരാജനും ചെന്നൈ സ്വദേശിനി അജിത പരമേശ്വറും പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. വ്യാജഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് കാണിച്ച്‌ സിപിഐയും മുന്‍ നക്സലുകളും തീവ്രകമ്മ്യൂണിസ്റ്റ് സംഘങ്ങളും രംഗത്ത് വന്നിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here