മരണപ്പെട്ട മാവോയിസ്റ്റുകളുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് മുന്നറിയിപ്പ്

0
3

maoist-press-noteകല്‍പ്പറ്റ: നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ മരണപ്പെട്ട മാവോയിസ്റ്റുകളുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് മുന്നറിയിപ്പ്. സി.പി.ഐ മാവോയിസ്റ്റിന്റെ പേരില്‍ വയനാട് പ്രസ്‌ക്ലബ്ബിലാണ് കത്ത് നിക്ഷേപിച്ചത്.

നിലമ്പൂരിലെ കരുളായി വനമേഖലയില്‍ കഴിഞ്ഞ ദിവസം പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജനും അജിതയുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപിച്ച നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here