യുവാവ് കുത്തേറ്റു മരിച്ചു, 5 പേര്‍ കസ്റ്റഡിയില്‍, ലീഗ് ഹര്‍ത്താല്‍

0

മണ്ണാര്‍ക്കാട്: നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുമായ വറോടന്‍ സിറാജുദീന്റെ മകന്‍ സഫീര്‍ (22) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മണ്ണാര്‍ക്കാട് യു ഡി എഫ് ഹര്‍ത്താല്‍ ആചരിക്കും. കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളായ സി.പി.ഐ അനുഭാവികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോടതിപ്പടിയിലെ തുണിക്കടയില്‍ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ സഫീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടു. കടയിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്. അക്രമി സംഘം ഓടി രക്ഷപെട്ടു. നേരത്തെ കുന്തിപ്പുഴയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് പറയുന്നു.
മരിച്ച സഫീര്‍ യൂത്ത് ലീഗ്, എം.എസ്.എഫ്. പ്രവര്‍ത്തകനാണ്. കുന്തിപ്പുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപെട്ടു സി.പി.ഐ ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.എന്നാല്‍, പിടിയിലായവര്‍ സഫീറിന്റെ അയല്‍വാസികളാണെന്നും സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും പോലീസ് വ്യക്തമാക്കി. വിദ്യാഭ്യാസ കാലം മുതലുളള വ്യക്തി വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here