പൂച്ചയ്ക്കു പിന്നാലെ കീരിയെയും കൊന്നു കെട്ടിത്തൂക്കി

0
22

കാസര്‍കോഡ് ജില്ലയില്‍ രണ്ടുകീരികളെ കെട്ടിത്തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി.
മാര്‍പ്പിനടുക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം ഒരു സ്വകാര്യവ്യക്തിയുടെ കൊപ്രഷെഡിനടുത്തുള്ള അക്കേഷ്യമരത്തില്‍ രണ്ടുകീരികളെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് ഈ കാഴ്ച കണ്ടത്. വൈകുന്നേരങ്ങളില്‍ ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ പിടിയിലാണെന്ന് പരാതിയുണ്ട്.

ഒരു കീരിയുടെ ജഡത്തിന് നാലുദിവസത്തെ പഴക്കവും മറ്റേ കീരിയുടെ ജഡത്തിന് രണ്ടു ദിവസത്തെ പഴക്കവുമുണ്ട്. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയതായി നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെയാണ് കീരികളെയും സമാനനിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here