ചാനല്‍ സിഇഒ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

0

തിരുവനന്തപുരം: മുന്‍മന്ത്രി എ കെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍പ്പെടുത്തിയ കേസില്‍ ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.  അജിത്കുമാറിന് പുറമേ കോ- ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ എം ബി സന്തോഷ്, റിപ്പോര്‍ട്ടര്‍ ആര്‍ ജയചന്ദ്രന്‍ (ആര്‍. നാരായണന്‍), ന്യൂസ് എഡിറ്റര്‍മാരായ ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്.

ഏതാണ്ട് 12 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യലിനെ തുടര്‍ന്ന് രാത്രി ഒമ്പതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മംഗളം ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്,  കോ-ഓര്‍ഡിനേറ്റിങ്  എഡിറ്റര്‍ ഋഷി കെ മനോജ്, ന്യൂസ് എഡിറ്റര്‍ മഞ്ജിത് വര്‍മ വനിതാ ന്യൂസ് എഡിറ്റര്‍ എന്നിവരെ ചോദ്യം ചെയ്ത ശേഷം തല്‍ക്കാലികമായി വിട്ടയച്ചു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here