ഡല്‍ഹി: തലയ്ക്കു 50,000 രൂപ വിലയിട്ടിരുന്ന കുറ്റവാളിയെ പോലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമം നടത്തുമ്പോഴാണ് ആഗ്ര പോലീസ് മുകേഷ് ഠാക്കൂറിനെ വധിച്ചത്.

ബാങ്ക് കൊള്ളയടിച്ച കേസില്‍ പിടിയിലായ മുകേഷിനെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ആക്രമണത്തിന് ഉപയോഗിച്ച തോക്കു കണ്ടെത്താനാണ് മുകേഷിനെ എത്തിച്ചത്. ഇതിനിടെ പോലീസിന്റെ തോക്ക് തട്ടിയെടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. പിന്നാലെ പോലീസ് തിരിച്ചടിക്കുകയായിരുന്നു. വെടിയേറ്റ മുകേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊലപാതകം, കൊള്ള, തട്ടിക്കൊണ്ടുപോകല്‍ അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് രാജസ്ഥാനിലെ ബസേരി സ്വദേശിയായ മുകേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here