ബാലികയ്ക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

0

മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തു വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതി കസ്റ്റഡിയില്‍. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.

ഏപ്രില്‍ 18 നാണ് സംഭവം നടന്നത്. തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈന്‍ വഴി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഏപ്രില്‍26ന് പൊലിസില്‍ വിവരമറിയിച്ചിരുന്നെങ്കിലും ഇതുവരെയും കേസെടുത്തിരുന്നില്ല. ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് കേസ് എടുക്കാന്‍ പോലീസ് തയാറായത്. കുട്ടിയ്‌ക്കൊപ്പം 40 വയസു പ്രായം തോന്നുന്ന ഒരു സ്ത്രീയും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here