തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി പിടിച്ചുതള്ളി, യുവാവ് കാറിടിച്ച് മരിച്ചു

0

തിരുവനന്തപുരം: റോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി പിടിച്ചുതള്ളിയ യുവാവിനു ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനല്‍ (32) കാറിടിച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി 11നു നടന്ന സംഭവത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി ബി. ഹരികുമാര്‍ ഒളിവില്‍.

കൊടങ്ങാവിള കമുകിന്‍കോടിലെ ഒരു വീട്ടില്‍ എത്തിയതായിരുന്നു നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ബി. ഹരികുമാര്‍. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ കാര്‍ എടുക്കാനാകാത്ത രീതിയില്‍ മറ്റൊരു കാര്‍ കിടക്കുന്നു. യൂണിഫോമിലല്ലാതെ സ്വകാര്യ വാഹനത്തിലായിരുന്നു ഹരികുമാര്‍ വാക്കു തര്‍ക്കത്തിനിടെ സനലിനെ പിടിച്ചുതളളി. റോഡിലേക്കുവന്ന ഇയാളുടെ പുറത്ത് എതിരേ വന്ന കാര്‍ ഇടിച്ചു.

തടിച്ചുകൂടിയ നാട്ടുകാര്‍ ഡിവൈ.എസ്.പിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നാലെ ഇദ്ദേഹം സ്ഥലത്തുനിന്ന് രക്ഷപെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here