പണം മോഷ്ടിച്ച മലയാളിയുടെ വലതു കൈ മുറിച്ചു മാറ്റാന്‍ സൗദി കോടതി ഉത്തരവ്

0

അബഹ: റസ്‌റ്റോറന്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് പിടിയിലായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റാന്‍ സൗദി കോടതി ഉത്തരവിട്ടു. അബഹയില്‍ റസ്‌റ്റോറന്റ് ജീവനക്കാരനായ ആലപ്പുഴ നൂറനാട് സ്വദേശിക്കെതിരെയാണ് വിധി. ഒപ്പം ജോലി ചെയ്തിരുന്നവര്‍ സാക്ഷി പറയുകയും യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി വിധി പുറപ്പെടുവിച്ചത്.

റസ്‌റ്റേറന്റിലെ ലോക്കറില്‍ നിന്ന് 1.10 ലക്ഷം റിയാല്‍ കാണാതായ കേസിലാണ് യുവാവ് പിടിയിലായത്. ഒളിപ്പിച്ചുവച്ച് മുഴുവല്‍ തുകയും കുളിമുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. റംസാര്‍ പതിനേഴിനകം അപ്പീല്‍ നല്‍കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. ഒരു സഹപ്രവര്‍ത്തകന് നാട്ടില്‍ പോകാന്‍ യുവാവ് ജാമ്യം നിന്നിരുന്നു. എന്നാല്‍ ഇയാള്‍ തിരികെ വന്നില്ല. സ്‌പോണ്‍സര്‍ യുവാവില്‍ നിന്ന് 24,000 റിയാല്‍ ഈടാക്കി. ഇതിനു പകരമായിട്ടാണ് ലോക്കറില്‍ നിന്ന് പണം എടുത്തതെന്നാണ് യുവാവ് കോടിതിയില്‍ സമ്മതിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here