ആലുവ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ മൊഴി വീണ്ടുമെടുത്തു. എഡിജിപി ബി. സന്ധ്യയാണ് ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് വീണ്ടും മൊഴിയെടുത്തത്. കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയില്‍ നിന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here