ബാബുവിനെ ആക്രമിച്ചത് പതിയിരുന്ന 8 അംഗ സംഘം, ഷമേജിനെ കൊലപ്പെടുത്തിയ സംഘത്തില്‍ 6 പേര്‍

0

കണ്ണൂര്‍/തിരുവനന്തപുരം: ബൈക്കില്‍ വരുമ്പോള്‍ ബാബുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയത് പതിയിരുന്ന എട്ടംഗ സംഘം. പാടത്തെ പണിക്ക് വരമ്പത്തുകുലി നടപ്പായപ്പോള്‍ ന്യൂമാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയത് ആറംഗസംഘവും. ഇരു മരണങ്ങളിലും മാഹി പോലീസ് അന്വേഷണം ആരംഭിച്ചു.

ഒ.പി. രജീഷ്, മസ്താന്‍ രാജേഷ്, കാരിക്കുന്നേല്‍ സുനി, മഗ്നീഷ് എന്നി നാലു ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ പേര് പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. നാലു പേര്‍ ചേര്‍ന്ന് ബാബുവിനെ വീട്ടിലേക്ക് കയറുന്നത് തടഞ്ഞു. ഓടി രക്ഷപെടാന്‍ ശ്രമിച്ച ബാബുവിനെ മറ്റു നാലുപേരാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

പ്രശ്‌നം കണ്ണൂരിലേക്ക് വ്യാപിക്കാതിരിക്കാന്‍ കനത്ത സുരക്ഷയാണ് കേരളാ പോലീസ് ഒരുക്കിയിരിക്കുന്നത്. കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here