മാഹി സംഘര്‍ഷം: 500 പേര്‍ക്കെതിരെ കേസ്

0

മാഹി: ഇരട്ടക്കൊലപാതങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 500 പേര്‍ക്കെതിരെ കേസെടുത്ത് മാഹി പോലീസ്. ഡി.ജി.പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മാഹിയിലെത്തും.
സി.പി.എം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. പോലീസ് ജീപ്പ് അടക്കം ഇന്നലെ അഗ്നിക്കിരയാക്കിയിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ ഇന്ന് പുതുച്ചേരി ഗവര്‍ണറെ കാണുമെന്നാണ് വിവം.

ഷമേജ് വധക്കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. സംഭവ സ്ഥലത്ത് സിസിടിവി ഇല്ലാത്തതിനാല്‍ സമീപ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കൊലയാളികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്.ബാബുവിനെ കൊന്നത് ആര്‍.എസ്.എസ് ക്രിമിനലുകളെന്നാണ് സിപിഎം ആരോപണം. മാഹി പാലത്തിനടുത്ത് വെച്ചാണ് ഷമേജിന് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here