ആലപ്പുഴ: എസ്‌എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ എസ്‌എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതി ചേര്‍ക്കാന്‍ ഉത്തരവ്. വെള്ളാപ്പള്ളിക്ക് പുറമെ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും വെള്ളാപ്പള്ളിയുടെ സഹായി അശോകനെതിരെയും കേസെടുക്കാനും ആലപ്പുഴ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. വെള്ളാപ്പള്ളി, തുഷാര്‍, അശോകന്‍ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിക്കാന്‍ മാരാരിക്കുളം പൊലീസിനോടാണ് കോടതി ആവശ്യപ്പെട്ടത്.

മഹേശന്റെ ഭാര്യ ഉഷാദേവിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നി കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിടാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉഷാദേവി കോടതിയെ സമീപിച്ചത്. ജൂണ്‍ 20ന് കളിച്ചുകുളങ്ങര ഓഫീസിലാണ് കെ കെ മഹേശനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍്ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവും കാര്യക്ഷമമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് മഹേശന്റെ ഭാര്യ കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here