മാഹിയില്‍ സംഘര്‍ഷം: ബി.ജെ.പി ഓഫീസുകള്‍ക്ക് തീയിട്ടു, പോലീസ് ജീപ്പ് കത്തിച്ചു

0

മാഹി: കൊല്ലപ്പെട്ട സി.പി.എം ബി.ജെ.പി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കുന്നതിനിടെ മാഹിയില്‍ അക്രമം. മാഹി ഇരട്ടപ്പിലാക്കുലിലേതടക്കം ചില ബി.ജെ.പി ഓഫീസുകള്‍ തീയിട്ടു. മാഹി പോലീസിന്റെ ജീപ്പ് കത്തിച്ചു. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിന്റെ മൃതദേഹം വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നിനു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
അതിനിടെ, ബി.ജെ.പി പ്രവര്‍ത്തകന്‍ കെ.പി ഷമേജിന്റെ പോസ്റ്റുമോര്‍ട്ടം മന:പൂര്‍വ്വം വൈകിപ്പിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രതിഷേധിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here