സാഹസികമായി പിടികൂടിയ കൊള്ളപ്പലിശ ഇടപാടു കണ്ണി മഹാരാജനെ കരിപ്പൂരിലെത്തിച്ചു

0

കൊച്ചി: അന്വേഷണ സംഘം സാഹസികമായി തമിഴ്‌നാട്ടില്‍ നിന്നു പിടികൂടിയ കൊള്ളപ്പലിശക്കാരന്‍ മഹാരാജയെ കരിപ്പൂരിലെത്തിച്ചു. കേരളത്തില്‍ നടന്ന 500 കോടിയുടെ കൊള്ളപലിശ ഇടപാടുകളുടെ പ്രധാന കണ്ണിയാണ് പിടിയിലായ കൊള്ളപ്പലിശക്കാരന്‍ മഹാരാജയെന്നാണ് കരുതുന്നത്.

കൊള്ളപ്പലിശക്കാരന്‍ മഹാരാജ മഹാദേവനെ ചെന്നൈയില്‍ നിന്നുമാണ് കേരള പൊലീസ് പിടികൂടിയത്. ഇയാളെ റോഡുമാര്‍ഗം കൊച്ചിയിലെത്തിക്കും. കമ്മീഷണര്‍ ഓഫീസിലെത്തിച്ച് മഹാരാജയെ ചോദ്യം ചെയ്യും. അതി സാഹസികമായാണ് മഹാരാജനെ പള്ളുരുത്തി സിഐയും സംഘവും അറസ്റ്റ് ചെയ്തത്.

ചെന്നൈയില്‍ എത്തിയ പൊലീസ് മഹാരാജന്‍ താമസിക്കുന്ന കോളനിയില്‍ എത്തിയെങ്കിലും വലിയ തോതിലുള്ള പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അക്രമാസക്തമായ സാഹചര്യം ഉണ്ടായതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ആളുകളെ വിരട്ടിയോടിച്ചശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇതിനു മുമ്പ് ജൂലൈ 28 ന് കേരള പൊലീസ് ഇയാളെ പിടികൂടിയപ്പോള്‍ സിനിമാ സ്‌റ്റൈലില്‍ വണ്ടി തടഞ്ഞ് ഒരു വിഭാഗം രക്ഷപെടുത്തിയിരുന്നു.

കൊച്ചി സ്വദേശിയായ ഫിലിപ്പ് ജേക്കബ് എന്നയാളാണ് കൊള്ളപ്പലിശക്കാരായ സംഘത്തിനെതിരെ ആദ്യം പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here