വിവാദ സ്വാമി നിത്യാനന്ദയ്ക്ക് അറസ്റ്റ് വാറന്റ്, ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ ഹാജരാക്കണം

0
3

ചെന്നൈ: തെറ്റായ വിവരങ്ങള്‍ നല്‍കി നീതിപീഠത്തെ കബളിപ്പിച്ച വിവാദ സ്വാമി നിത്യാനന്ദയ്ക്ക് അറസ്റ്റ് വാറന്റ്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹാജരാക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റാണെന്നും യഥാര്‍ത്ഥ വിവരം നല്‍കണമെന്ന കോടതിയുടെ നിരന്തര മുന്നറിയിപ്പ് നിത്യാനന്ദ വകവച്ചില്ലെന്നും ജസ്ജി ആര്‍. മഹാദേവന്‍ ചൂണ്ടിക്കാട്ടി. കോടതി നടപടികള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സന്ദേശമയക്കാന്‍ ശ്രമിച്ച നിത്യാനന്ദയുടെ ശിഷ്യനെയും കോടതി ശാസിച്ചു. നിത്യാനന്ദയില്‍ നിന്ന് മധുരമഠം സംരക്ഷിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന അധുര സ്വദേശി എം. ജഗദല്‍ പ്രതാപന്റെ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here