‘പോലീസ് ഉറങ്ങിയപ്പോള്‍’ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം കണ്ടെത്തി

0

കോട്ടയം/കൊല്ലം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവരന്‍ കോട്ടയം നട്ടാശേരി എസ്.എച്ച്. മൗണ്ടില്‍ കെവില്‍ പി ജോസഫ് (23) മിരിച്ച നിലയില്‍. തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്നു പുലര്‍ച്ചെ മൃതദേഹം കണ്ടെത്തി.

ഞായറാഴ്ച പലര്‍ച്ചെയാണ് പത്തംഗ സായുധ സംഘം വീടു ആക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. വധു കൊല്ലം തെന്മല സാനുഭവനില്‍ നീനു ചാക്കോ(20)യും കെവിന്റെ ബന്ധുക്കളും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനെ സമീപിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്.ഐ. അടക്കമുളളവര്‍ ഒഴിഞ്ഞുമാറിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നീനു അടക്കമുള്ളവര്‍ സ്‌റ്റേഷനു മുന്നില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരുന്നു കരഞ്ഞിട്ടും കെവിനൊപ്പം ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ അനീഷ് മര്‍ദ്ദിക്കപ്പെട്ട് അവശനായ നിലയില്‍ സ്‌റ്റേഷനു മുന്നിലെത്തിയിട്ടും പോലീസിന്റെ കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. സംഭവം വിവാദമായതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അതിനിടെ, കെവിന്‍ പത്തനാപുരത്തുവച്ച് കാറില്‍നിന്നു ചാടി രക്ഷപെട്ടുവെന്ന് അക്രമിസംഘം പോലീസിനെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഒരു വാഹനം കണ്ടെത്തിയിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാളെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കെവില്‍ രക്ഷപെട്ടുവെന്ന് പറയുന്ന സ്ഥലത്തു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

ശനിയാഴ്ച രാവിലെയും ഇവരെത്തി കെവിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്. ഇതിനിടെ, പുലര്‍ച്ചെ രണ്ടു മണിയോടെ മൂന്നു കാറുകളിലെത്തിയ 10 പേര്‍ ആക്രമിച്ചു വീടു അടിച്ചു തകര്‍ത്തു. കെവിനെയും അനീഷിനെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here