ലിഗ കൊല്ലപ്പെട്ടത് മാനഭംഗശ്രമത്തിനിടെ; പഴുതടച്ച അന്വേഷണത്തിന് പോലീസ്

0
കോവളത്തെ കണ്ടല്‍ക്കാട്ടില്‍വച്ച് ലിഗ കൊല്ലപ്പെട്ടത് മാനഭംഗശ്രമത്തിനിടെയെന്ന് നിഗമനം. കസ്റ്റഡിയിലെടുത്തവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെങ്കിലും ലിഗയുടെ മൃതദേഹത്തില്‍ നിന്നും ലഭിച്ച മുടിനാര് ഇവരിലൊരാളുടേതാണെന്ന് പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. കോവളത്തെത്തിയ ലിഗയെ സംസാരിച്ച് വശത്താക്കി പനത്തുറയിലെ കൂനംതുരുത്തിലെത്തിക്കുകയായിരുന്നു. നാലുപേരടങ്ങിയ സംഘമാണ് ലിഗയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇത് ചെറുത്തതോടെയാണ് ലിഗയുടെ മരണം സംഭവിച്ചത്. നിലവിളിക്കുന്നത് ഒഴിവാക്കാന്‍ കഴുത്തില്‍ കുത്തിപ്പിടിച്ചതാണ് മരണകാരണം. കഴുത്തിലെ അസ്ഥികളില്‍ ഒടിവ് സംഭവിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മരണം സംഭവിച്ചതോടെ കണ്ടല്‍ക്കാട്ടിനുള്ളിലേക്ക് മൃതദേഹം എത്തിച്ച് കെട്ടിത്തൂക്കിയതാകാമെന്നും പോലീസ് സംശയിക്കുന്നു.
അറസ്റ്റിലായവര്‍ സംഭവദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്ന വാദവും പൊളിക്കാന്‍ പോലീസിനായിട്ടുണ്ട്. കേരളപോലീസും സര്‍ക്കാരും വന്‍വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഘട്ടത്തില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതും. കോടതിയില്‍ പ്രതികള്‍ രക്ഷപ്പെട്ടുപോകുന്ന അവസ്ഥയുണ്ടായാല്‍ പോലീസിന് വന്‍നാണക്കേടാകുമെന്നത് ഉറപ്പാണ്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here