ലിഗയുടെ കൊലപാതകത്തില്‍ തെളിവുകള്‍ തേടുന്നു, അറസ്റ്റിന് റിപ്പോര്‍ട്ടുകള്‍ക്കായി കാത്ത് അന്വേഷണ സംഘം

0

തിരുവനന്തപുരം: വിദേശ വനിത ലിഗയുടേതു കൊലപാതകമെന്ന് വ്യക്തമാക്കുമ്പോഴും അറസ്റ്റിലേക്ക് നീങ്ങാനാകാതെ അന്വേഷണ സംഘം. ആരു കൊന്നുവെന്നോ എങ്ങനെ കൊന്നുവെന്നോ ഉള്ള കാര്യങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനാല്‍ തന്നെ ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് അടക്കമുള്ളവ ലഭിച്ചശേഷം മതി അറസ്റ്റ് അടക്കമുള്ള നടപടികളെന്ന നിലപാടിലാണ് പോലീസ്.

ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും സംഭവ സ്ഥലത്തുനിന്നും ശേഷകരിച്ച മുടിയുടെ വിരല്‍ അടയാളങ്ങളുടെ ഫലവുമാണ് വരേണ്ടത്.
സംശയിക്കുന്ന നാലുപേരെ കൊലപാതവുമായി ബന്ധപ്പിക്കാനുള്ള ശക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമാണ് നാലുപേര്‍ക്കെതിരെയുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here