ലിഗ മരിച്ചത് ശ്വാസം മുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍, കൊലപാതക സാധ്യത പോലീസ് അന്വേഷിക്കുന്നു

0

തിരുവനന്തപുരം: വിദേശ വനിതലിഗ മരിച്ചത് ശ്വാസം മുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിലപാട് അന്വേഷണ സംഘത്തിന്റെ മുന്‍നിലപാടുകള്‍ തിരുത്തുന്നു. ഇതോടെ കൊലപാതകസാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കണെമന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇതിനിടെ വിദേശ വനിത വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി ലഭിച്ചു. സമീപവാസിയായ സ്ത്രീ ഈ വിവരം പറഞ്ഞതായി മീന്‍ പിടിക്കാനെത്തിയ മൂന്നു യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി. ഐറിഷ് യുവതി ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലമാണ് വാഴമുട്ടം. മൊഴി നല്‍കിയ യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എന്നാല്‍ വിദേശ വനിതയെ കണ്ടിട്ടില്ലെന്ന് സമീപവാസിയായ സ്ത്രീ പിന്നീട് മൊഴി മാറ്റുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെയ്‌തെങ്കിലും കേസിലേക്ക് കൂടുതല്‍ എത്താന്‍ വേണ്ട യാതൊരു വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടില്ല. ഈ പ്രദേശത്ത് സ്ഥിരം എത്തുന്നവരെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here