സിസ്റ്റര്‍ അമല കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

0
13

പാലാ: പാലാ ലിസ്യൂ കാര്‍മലൈറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കാസര്‍കോട് മെഴുവാതട്ടുങ്കല്‍ സതീഷ് ബാബു(38)വിന് ജീവപര്യന്തം തടവ്. വിവിധ വകുപ്പുകളിലായി പാലാ അഡീഷണല്‍ സെക്ഷന്‍സ് കോടതി 2.1 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൊലപാതകത്തിന് ജീവപര്യന്തവും, ഒരുലക്ഷം രൂപ പിഴയും മാനഭംഗത്തിന് 10 വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ഭവനഭേദനത്തിന് മൂന്ന് വര്‍ഷം തടവും 30,000 രൂപ പിഴയും, അതിക്രമിച്ച് കടന്നതിന് 7 വര്‍ഷം തടവും 30,000 പിഴയുമാണ് ശിക്ഷ. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

2015 സെപ്തംബര്‍ 16 ന് അര്‍ധരാത്രിയാണ് മഠത്തിലെ മുറിയില്‍ സിസ്റ്റര്‍ അമല കൊല ചെയ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here