വിദേശ വനിത കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ, അറസ്റ്റ് രേഖപ്പെടുത്തി

0

തിരുവനന്തപുരം: ലാത്വിയന്‍ വനിത കോവളത്ത് കൊല്ലപ്പെട്ടത്  ബലാത്സംഗത്തിനിടെ. കസ്റ്റഡിയിലുളള ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി ഉമേഷെന്ന് പൊലീസ് വിശദമാക്കി. ഉമേഷ് മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തും.

മാര്‍ച്ച് പതിനാലിനാണ് പോത്തന്‍കോട് ധര്‍മ ആയൂര്‍വേദ റിസോര്‍ട്ടില്‍നിന്ന് ലാത്വിയന്‍ വനിതയെ കാണാതായത്. ഇതേദിവസം തന്നെ ലാത്വിയന്‍ വനിത കോവളത്തെ ഗ്രോവ് ബീച്ചില്‍ എത്തി. തുടര്‍ന്ന് പനത്തുറയിലെ ക്ഷേത്ര പരിസരത്തേക്ക് പോവുകയും ചെയ്തു. ഇവിടെ വച്ച് ഉമേഷും ഉദയനും ഖഞ്ചാവ് നല്‍കാമെന്നും കാഴ്ചകള്‍ കാണിച്ചു തരാമെന്നും വ്യക്തമാക്കി ഒപ്പം കൂട്ടി. ഫൈബര്‍ ബോട്ടിലാണ്  വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചു. മൃതശരീരത്തില്‍ നിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കേസ് അന്വേഷിച്ച ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അഭിനന്ദിച്ച ഡി.ജി.പി ഇവര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍ നല്‍കുമെന്നും വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here