ലിഗയുടെ ശ്വാസം മുട്ടിച്ചുകൊന്നതാകാമെന്ന് പോലീസ്, പുരുഷ ലൈംഗിക തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം

0

തിരുവനന്തപുരം: തിരുവല്ലത്തു കണ്ടല്‍കാട്ടില്‍ മരിച്ചനിയില്‍വിദേശി ലിഗയെ കണ്ടെത്തിയത് കൊലപാതകമാണെന്ന് സൂചിപ്പിച്ച് പോലീസ്. ലിഗയുടെ മരണകാരം കഴുത്തുഞെരിച്ചതാകാമെന്ന് കമ്മിഷണര്‍ പി. പ്രകാശ് പറഞ്ഞു. ഒട്ടേറെപ്പേരെ ചോദ്യം ചെയ്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച ലഭിക്കുമെന്നും അതിനുശേഷമേ വ്യക്തമായ ചിത്രം ലഭിക്കൂവെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
അതേസമയം, ലിഗയ്ക്കുനേരെ മാനഭംഗശ്രമമുണ്ടായിരുന്നോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പുരുഷ ലൈംഗിക തൊളിലാളി അടക്കമുള്ളവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ലിഗയ്ക്ക് മയക്കു മരുന്നു നല്‍കി ഇവിടേക്ക് കൊണ്ടുവന്നതാകാമെന്ന കണക്കു കൂട്ടലിലാണ് പോലീസ്. ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിനു തലേദിവസം വരെ പോലീസ് കസ്റ്റഡിയിലുള്ള, ലഹരി മാഫിയയുമായി ബന്ധമുള്ള നാലംഗസംഘത്തെ ഈ പ്രദേശത്ത് കണ്ടിരുന്നതായി അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here