കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പട്ടിണിക്കിട്ടു കൊന്നു. സ്ത്രീധന പീഡനത്തിന് യുവതിയുടെ ഭര്‍ത്താവ് പറണ്ടോട് ചുരുവിള വീട്ടില്‍ ചന്തു ലാല്‍ ( 30 ), അമ്മ ഗീത ലാല്‍ (55)എന്നിവരെ പുയപള്ളി പോലീസ് അറസ്റ്റ് ചെയ്തു.

ഏറെ നാളായി തുഷാരയ്ക്ക് ഭക്ഷണം ലഭിച്ചിരുന്നില്ലെന്നും പോഷകാഹാര കുറവുമൂലമുണ്ടായ ന്യുമോണിയയെ തുടന്നാണ് മരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. 2013 ലാണ് ഇവരുടെ വിവാഹം നടന്നത്. ആവശ്യപ്പെട്ട സ്ത്രീധനം വീട്ടുകാര്‍ നല്‍കാത്തതിനാല്‍ പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതുമാണ് തുഷാരയ്ക്ക് കഴിക്കാന്‍ നല്‍കിയിരുന്നതെന്ന് പോലീസ് പറയുന്നു.

സ്വന്തം വീട്ടിലേക്കു പോകാനോ വീട്ടുകാരുമായി ഫോണിലോമറ്റോ ബന്ധപ്പെടാനോ തുഷാരയെ അനുവദിച്ചിരുന്നില്ല. രണ്ടു വര്‍ഷത്തിനിടെ, രണ്ടു പ്രാവശ്യം മാത്രമാണ് യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബന്ധുക്കള്‍ എത്തിയാല്‍ കാണാന്‍ അനുവദിച്ചിരുന്നില്ല. പകരം പെണ്‍കുട്ടിയെ മര്‍ദ്ദിക്കുയാണ് രീതി.

സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കല്‍, ഭക്ഷണവും ചികിത്സയും നല്‍കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


Lady found dead under mysterious circumstances was forced to starve by husband and mother-in-law as they pestered her for dowry. The two have been arrested based on the findings in the autopsy report. reports reveals the victim was reduced to a mere 20 kg at the time of her death

LEAVE A REPLY

Please enter your comment!
Please enter your name here