കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ വീണ്ടും പരാതി

0
4

കൊല്ലം: കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനെതിരെ വീണ്ടും പരാതി. അയല്‍വാസിയായ പതിനാലുകാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് പരാതി. 2010 ല്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ 14 കാരന്റെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. കുട്ടിയുടെ ആത്മഹത്യക്ക് പിന്നില്‍ വിക്ടറിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലം റൂറല്‍ എസ്.പിക്ക് ബന്ധുക്കള്‍ പരാതി നല്‍കി.

കൂടാതെ, പ്രതി 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുവായ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊട്ടാരക്കര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതിയെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. 10 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പൊലീസ് ബന്ധുവായ 13കാരിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന മൊഴി ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here