കുണ്ടറയില്‍ മരണപ്പെട്ട പത്തു വയസുകാരി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നു; അന്വേഷണത്തില്‍ വീഴ്ച

0
2

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ പോലീസ് കാട്ടിയ അനാസ്ഥയില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു. രണ്ടു മാസം മുമ്പാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ക്രൂരമായി ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും അന്വേഷണത്തില്‍ അലഭാവം കാണിക്കുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ സംഭവം വിവാദമായി. തുടര്‍ന്ന് കുട്ടിയുടെ ബന്ധുവിനെ അറസ്റ്റുചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, കുട്ടിയുടെ മൃതദേഹത്തിനൊപ്പം കിട്ടിയ ആത്മഹത്യാകുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. ഇതും ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here