തിരുവനന്തപുരം: പ്രതിദിനം ചിട്ടിയില്‍ അടച്ചത്: 30,000- 40,000.

ബ്രാഞ്ചിലെ രേഖയിലിത് നാലായിരവും അയ്യായിരവുമായി മാറി !!!

പെറ്റ് ഷീറ്റില്‍ ഒപ്പിട്ടു നല്‍കി ഡോര്‍ കലക്ഷന്‍ ഏജന്റ് വാങ്ങിക്കൊണ്ടുപോയ ചിട്ടി പണം കെ.എസ്.എഫ്.ഇ ഹൗസിംഗ് ബോര്‍ഡ് മെയിന്‍ ബ്രാഞ്ചിലെത്തിയില്ല. അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന ഓഡിറ്റിംഗില്‍ അരക്കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിക്കഴിഞ്ഞു. പരിശോധന പൂര്‍ത്തിയാകുമ്പോള്‍ ഇത് എത്രകോടിയായി ഉയരുമെന്ന ആശങ്കയിലാണ് അധികാരികള്‍.

കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ബ്രാഞ്ച് കേന്ദ്രീകരിച്ച് നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഒന്നിലധികം ചിട്ടികളില്‍ ചേര്‍ന്നിട്ടുള്ള തൈക്കാട് ചെമ്പകനഗറിലെ സൂസടിമയ്ക്കു മാത്രം നഷ്ടമായിരിക്കുന്നത് ലക്ഷങ്ങളാണ്. ഈ സ്ഥാപനത്തിന്റെ പരാതിയില്‍ ഡോര്‍ കലക്ഷന്‍ ഏജന്റ് കിള്ളിപ്പാലം സ്വദേശി അനില്‍കുമാറിനെ വെള്ളിയാഴ്ച തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ബില്‍ കലക്ഷന്‍ ഏജന്റിന്റെ തലസ്ഥാന നഗരിയിലെ ആസ്തികളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ബില്‍ കലക്ഷന്‍ ഏജന്റിന്റെ ആസ്തികളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. തലസ്ഥാനത്ത് മൂന്ന് വീടും ആഡംബര കാറുകളും ഇപ്പോഴിയാള്‍ക്കുണ്ടെന്നാണ് വിവരം.

ഡോര്‍ കലക്ഷന്‍ ഏജന്റിനു ഒറ്റയ്ക്ക് ഒരു ബ്രാഞ്ചില്‍ ഇത്രയധികം തട്ടിപ്പ് വര്‍ഷങ്ങളോളം നടത്താനാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇയാളുമായി അടുപ്പം പുലര്‍ത്തിയിരുന്ന ബ്രാഞ്ചിലെ ചില ഉദോഗസ്ഥരും സംശയത്തിന്റെ നിഴലിലാണ്. അടച്ച പണം ചിട്ടിയിലെത്തിയിട്ടില്ലെന്നറിഞ്ഞ് മറ്റു ചിലരും രംഗത്തെത്തിയിട്ടുണ്ട്. പലര്‍ക്കും പണം തിരികെ നല്‍കി കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും വിവരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here