കെ.എസ്.എഫ്.ഇ ചിട്ടികള്‍ അത്താശപട്ടിണിക്കാരുടെ വയറ്റത്തടിക്കുന്നോ എന്ന സംശയമുയര്‍ത്തി യുവാവിട്ട പോസ്റ്റ് വൈറലാകുന്നു. നഷ്ടത്തിന് പിടിച്ച ചിട്ടിത്തുകയില്‍നിന്നും പതിനയ്യായിരം രൂപ കുറവുചെയ്താണ് കെ.എസ്.എഫ്.ഇ. അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തതെന്ന് യുവാവ് പറയുന്നു.

ഇക്കാര്യത്തില്‍ അധികൃതരുടെ വിശദീകരണമാണ് വിചിത്രമായത്. ഓരോ ചിട്ടിയിലും 25 ശതമാനത്തോളം തുകയാണ് കെ.എസ്.എഫ്.ഇ. നടത്തിപ്പ് ലാഭമായി ഈടാക്കുന്നതത്രേ. ഈ ലാഭത്തുകയില്‍ നിന്ന് സര്‍ക്കാരിന് കെ.എസ്.എഫ്.ഇ. അടയ്‌ക്കേണ്ട ടാക്‌സ് ആണ് ചിട്ടി പിടിക്കുന്നവരില്‍ നിന്നും ഇടാക്കുന്നത്.

യുവാവ് പിടിച്ച ചിട്ടിത്തുകയില്‍ നിന്ന് പതിനയ്യായിരം രൂപയാണ് ഇതിനായി കുറവ് ചെയ്തിരിക്കുന്നത്. അതായത് ലാഭവിഹിതത്തില്‍ നിന്ന് കെ.എസ്.എഫ്.ഇ. അധികൃതര്‍ അടയ്‌ക്കേണ്ട തുകയാണ് ഇടപാടുകാരുടെ പിടലിക്കുവയ്ക്കുന്നത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും യുവാവ് ആവശ്യപ്പെടുന്നു. പുതുതായി ചേരുന്നവര്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചശേഷമാണ് ചിട്ടിയില്‍ ചേരുന്നതാകും നല്ലതെന്ന അഭിപ്രായമാണ് നവമാധ്യമങ്ങളില്‍നിന്നുയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here