തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ സരിതാ എസ്. നായരെ പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പേരില്‍ 42.70 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് കോടതിയില്‍ ഹാജരാകാതിരുന്നതിനാണ് നടപടി.

കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദിന്റെ കൈയ്യില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. വിവിധ ജില്ലകളില്‍ സോളാറിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പണം മുടക്കിയെങ്കിലും പദ്ധതി നടപ്പിലാകാതെ വന്നതോടെ അബ്ദുള്‍ മജീദ് കേസുമായി മുന്നോട്ടുപോവുകയും 2018ല്‍ വിചാരണ പൂര്‍ത്തിയാവുകയും ചെയ്തു. ഇതിനിടെ പുതിയ ജഡ്ജി നിയമിതനായപ്പോള്‍ വീണ്ടും വാദം കേട്ടു.

ഒന്നാം പ്രതി രാധാകൃഷ്ണന്റെയും രണ്ടാം പ്രതി സരിതയുടെയും ജാമ്യം റദ്ദാക്കിയ കോടതി ഫെബ്രുവരി പത്തിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇന്നു ഉച്ചയ്ക്കുശേഷം സരിതയെ കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here