വടകര: കോഴിക്കോട് കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേര്‍ പലപ്പോഴായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി ജോളി, ജോളിയുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു, മാത്യുവിന്റെ സുഹൃത്ത് സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആറു പേരെയും കൊലപാതകത്തില്‍ ജോളിക്ക്് പങ്കുണ്ടെന്നും കൊലപ്പെടുത്തലുകളുടെ കാരണങ്ങള്‍ വ്യത്യസ്തമാണെന്നും റൂറല്‍ എസ്പി കെ. ജി. സൈമണ്‍ പറയുന്നത്.

വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്ന അന്നമ്മ തോമസിനെ ഇല്ലാതാക്കിയത് അധികാരം കൈക്കലാക്കാനാണെന്നാണ് മൊഴികളില്‍ നിന്ന് വ്യക്തമാകുന്നത്. ജോളിയുമായി ഉണ്ടായിരുന്ന നല്ല ബന്ധം അവസാനിച്ചതിനു പിന്നാലെയാണ് ടോം തോമസ് മരണമടഞ്ഞത്.

ഭര്‍ത്താവായ റോയ് തോമസുമായി ജോളിക്ക് മോശം ബന്ധമാണ് ഉണ്ടായിരുന്നത്. അവസാനകാലത്ത് ഇത് കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് റോയ് തോമസിനെ കൊന്നത്. അന്നമ്മ തോമസിന്റെ സഹോദരനായ മാത്യുവിന് ജോയ് തോമസിന്റെ മരണത്തിലുണ്ടായ സംശയങ്ങളാണ് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ഇടയാക്കിയതെന്നാണ് പോലീസ് പറയുന്നത്.

സിലി, ഒരു വയസ്സുള്ള ആല്‍ഫൈന്‍ എന്നിവരുടെ മരണത്തിനു പിന്നിലുള്ള കാരണങ്ങളായി പറഞ്ഞിരുന്നതില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. വെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കി സിലിയെ കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.

മരണസമയങ്ങളില്‍ അടുക്കളയില്‍ പാചകത്തിലായിരുന്നുവെന്ന മൊഴിയും ഇവര്‍ക്ക് വിനയായി. റോയി മരിക്കുന്ന സമയത്ത് താന്‍ അടുക്കളയില്‍ മുട്ട പൊരിക്കുകയായിരുന്നുവെന്നുവെന്നാണ് ജോളി പറഞ്ഞിരുന്നത്. എന്നാല്‍, റോയി കഴിച്ചിരുന്നത് ചോറും കടലക്കറിയുമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം വ്യക്തമാക്കുന്നുണ്ട്.

കൊലപാതക കാരണങ്ങളില്‍ സ്വത്ത് പ്രധാന ഘടകമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ടോം തോമസ് എഴുതിയ ഒസ്യത്ത് അദ്ദേഹത്തെ കൊലപ്പെടുത്തിയതില്‍ നിര്‍ണായകമാണ്. വ്യാജ ഒസ്യത്ത് പ്രകാരം വസ്തു മുഴുവന്‍ ജോളിയുടെ പേരിലേയ്ക്ക് മാറ്റകയായിരുന്നു. എന്നാല്‍ ജോളി ഒസ്യത്തില്‍ തിരിമറി നടത്തിയതായി വ്യക്തമായതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്വത്ത് വീണ്ടും പഴയ നിലയില്‍ ആക്കുകയായിരുന്നു. ഒസ്യത്തില്‍ സാക്ഷികളായി ഒപ്പിട്ട രണ്ടുപേരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചും തന്നെക്കുറിച്ചും നിരവധി കള്ളങ്ങളാണ് ജോളി പറഞ്ഞിരുന്നത്. ഇവരുടെ മൊഴില്‍ അമ്പതിലധികം വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്‍.ഐ.ടിയില്‍ ലക്ചര്‍ ആണെന്നാണ് കഴിഞ്ഞ 14 വര്‍ഷവും ഇവര്‍ പറഞ്ഞിരുന്നത്. വ്യാജ തിരിച്ചറിയല്‍ രേഖയും ഇവര്‍ സൂക്ഷിച്ചിരുന്നു. ജോലിക്കെന്നെ വ്യാജേന ദിവസവും ഇവര്‍ വീട്ടില്‍ നിന്നും പോവുകയും വരുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here