പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രവസവിച്ച സംഭവം: വൈദികനെ സഹായിച്ച കന്യാസ്ത്രീകളും പ്രതി

0
2

പേരാവൂര്‍: കൊട്ടിയൂരില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രവസവിച്ച സംഭവത്തില്‍ വൈദികനെ സഹായിച്ചതിന് കന്യാസ്ത്രീകളടക്കം പ്രതികള്‍. ഇതോടെ ഫാ. റോബിന്‍ വടക്കുഞ്ചേരിക്കൊപ്പം ഏഴു പേര്‍കൂടി കേസില്‍ പ്രതികളായി. പലരും ഒളിവില്‍ പോയി.

പീഡന വിവരം മറച്ചു വെച്ചവരും ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുമാണ് ഇവര്‍. സംഭവത്തില്‍ വൈദികന് പറ്റിയത് ഗുരുതര വീഴ്ചയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. കുറ്റവാളികളെ ഒരു കാരണവശാലും സഭ സംരക്ഷിക്കില്ലെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഭ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പീഡനിത്തിരയായ പെണ്‍കുട്ടിയോടും കുടുബത്തോടും മാനന്തവാടി രൂപത മാപ്പ് പറഞ്ഞു. ഇരയാക്കപ്പെട്ടവരുടെ കണ്ണീരില്‍ പങ്കു ചേരുന്നുവെന്നും മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here