കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി

0
2

പേരാവൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി. കേസിലെ മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രി അഡ്മിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, പീഡനത്തിനിരയായ കുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ.ടെസി ജോസ്, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരാലി എന്നിവരാണ് കീഴടങ്ങിയത്. കണ്ണൂര്‍ പേരാവൂര്‍ പൊലിസ് സ്റ്റേഷനിലെത്തി സി.ഐ സുനില്‍കുമാറിന്റെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here