കൊട്ടിയൂര്‍ പീഡനം: ശാരീരിക ബന്ധം സമ്മതത്തോടെയെന്ന് പെണ്‍കുട്ടി, സാക്ഷി കൂറുമാറിയെന്ന് പ്രോസിക്യൂഷന്‍

0

തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി മൊഴിമാറ്റി. തലശ്ശേരി അതിവേഗ പോക്‌സോ കോടതിയില്‍ ആരംഭിച്ച വിചാരണക്കിടെയാണ് കേസിലെ പ്രധാന സാക്ഷിയായ പെണ്‍കുട്ടി കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചത്.

കൊട്ടിയൂര്‍ മഞ്ഞളാമ്പുറം ദേവാലയ വികാരിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് കേസിലെ മുഖ്യപ്രതി. വൈദികനുമായി ശാരീരിക ബന്ധത്തിലേര്‍പെട്ടത് സ്വന്തം താല്‍പര്യപ്രകാരമാണെന്നാണ്് പെണ്‍കുട്ടിയുടെ പുതിയ മൊഴി. സര്‍ട്ടിഫിക്കറ്റിലുള്ളതല്ല തന്റെ യഥാര്‍ഥ പ്രായം, കേസിലെ പ്രതിയായ വൈദികനുമൊത്തുള്ള കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നത്. നേരത്തെ മജിസ്‌ട്രേറ്റിനു രഹസ്യമൊഴി നല്‍കിയത് ഭീഷണിയെ തുടര്‍ന്നാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പിന്നാലെയാണ് ഒന്നാം സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു.

ബുധനാഴ്ച വിചാരണ ആരംഭിച്ചപ്പോള്‍ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ.സിസ്റ്റര്‍ ടെസി ജോസ്, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി, പീഡിയാട്രീഷ്യന്‍ ഡോ.ഹൈദരലി എന്നിവരെ സുപ്രീം കോടതി കുറ്റവിമുക്തരാക്കിയ കാര്യം പ്രതിഭാഗം കോടതി മുമ്പാകെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here